സയ്യിദ് ഖലീല്‍ ബുഖാരി രചിച്ച ‘പ്രാര്‍ത്ഥന’ പുസ്തക പ്രകാശനം നാളെ

Posted on: November 28, 2018 6:31 pm | Last updated: November 28, 2018 at 6:31 pm

മലപ്പുറം: മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി രചിച്ച പ്രാര്‍ത്ഥന എന്ന പുസ്തകം നാളെ സ്വലാത്ത് നഗറില്‍ പ്രകാശിതമാകും. വൈകീട്ട് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സ്വലാത്ത് മജ്ലിസില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജിക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്യും.

ഓര്‍മക്കൂട്ടിനു ശേഷം ഉറവ പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന സയ്യിദ് ബുഖാരിയുടെ രണ്ടാമത്തെ പുസ്തകമാണിത്. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പുലര്‍ത്തേണ്ട പ്രാര്‍ത്ഥനകളുടെ സമാഹാരം എന്നതിനു പുറമെ ഒരു റഫറന്‍സായി ഉപയോഗിക്കാവുന്ന വിധത്തില്‍ 400 പേജുകളിലായി പ്രാര്‍ത്ഥന: വിശകലനം, പ്രാര്‍ത്ഥനകള്‍, സുന്നത്ത് ജമാഅത്ത് എന്നീ മൂന്ന് സെഷനുകള്‍ ഉള്‍കൊള്ളുന്നതാണ് പുസ്തകം.