എസ്ബിഐ സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്ക് കൂട്ടി

Posted on: November 28, 2018 4:05 pm | Last updated: November 28, 2018 at 4:16 pm

മുംബൈ: സ്ഥിരനിക്ഷേപത്തിനുള്ള പലിശിനിരക്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ ഇന്ത്യ വര്‍ധിപ്പിച്ചു. ചില പ്രത്യേക കാലയളവിലേക്ക് നിക്ഷേപിക്കുന്നതിനുള്ള നിരക്കാണ് കൂട്ടിയത്. അഞ്ച് മുതല്‍ പത്ത് വരെ അടിസ്ഥാന പോയിന്റിന്റെ വര്‍ധന ഉണ്ട്. ഒരു അടിസ്ഥാന പോയിന്റ് 0.01 രൂപയാണ്. അഞ്ചാമത് ദ്വൈമാസ നാണായ നയ അവലോകന യോഗത്തിന് മുന്നോടിയായാണ് വര്‍ധന.

പുതുക്കിയന നിരക്കുകള്‍ ഇങ്ങനെ:

കാലാവധി നിലവിലെ നിരക്ക്
w.e.f. 30.07.2018
പുതുക്കിയ നിരക്ക്

w.e.f. 28.11.2018

7 days to 45 days 5.75 5.75
46 days to 179 days 6.25 6.25
180 days to 210 days 6.35 6.35
211 days to less than 1 year 6.4 6.4
1 year to less than 2 year 6.7 6.8
2 years to less than 3 years 6.75 6.8
3 years to less than 5 years 6.8 6.8
5 years and up to 10 years 6.85 6.85