Connect with us

International

ചൈനയില്‍ കെമിക്കല്‍ പ്ലാന്റില്‍ സ്‌ഫോടനം ; 22 പേര്‍ മരിച്ചു

Published

|

Last Updated

ബീജിങ്: ചൈനയിലെ ഷാന്‍ജിയാക്കോയില്‍ കെമിക്കല്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 20ലേറെപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 38 ട്രക്കുകളും 12 കാറുകളും സ്‌ഫോടനത്തില്‍ കത്തി നശിച്ചു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

നിരവധി അഗ്നിശമന സേനായ യൂണിറ്റുകള്‍ ഇപ്പോഴും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഷാന്‍ഡോംഗ് പ്രവിശ്യയിലെ കെമിക്കല്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേരാണ് മരിച്ചത്.

Latest