കെഎം ഷാജിയുടെ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Posted on: November 27, 2018 9:32 am | Last updated: November 27, 2018 at 12:27 pm

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ വിധിക്കെതിരെ കെഎം ഷാജി സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് സുപ്രീം കോടതി ബെഞ്ച് പരിഗണിക്കും. ഷാജിയുടെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എംവി നികേഷ് കുമാര്‍ സമര്‍പ്പിച്ച തടസ ഹരജിയും ഇതോടൊപ്പം കോടതി പരിഗണനക്കെടുക്കും. ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍, എംആര്‍ ഷാ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക.

നികേഷ് കുമാറിന്റെ പരാതിയില്‍ ഈ മാസം ഒമ്പതിനാണ് ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനായി ഇതേ ബെഞ്ച് വിധി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. സ്റ്റേ കാലാവധി അവസാനിച്ചതിനാല്‍ ഷാജിയുടെ നിയമസഭാംഗത്വം റദ്ദായതായി കഴിഞ്ഞ ദിവസം നിയമസഭാ സെക്രട്ടറി അറിയിപ്പ് പ പുറത്തിറക്കിയിരുന്നു.