സിഎന്‍എന്‍ ന്യൂസ് 18 മാനേജിങ് എഡിറ്റര്‍ രാധാകൃഷ്ണന്‍ നായര്‍ അന്തരിച്ചു

Posted on: November 27, 2018 9:18 am | Last updated: November 27, 2018 at 11:26 am

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ ന്യൂഡല്‍ഹി: സിഎന്‍എന്‍ ന്യൂസ് 18 മാനേജിങ് എഡിറ്റര്‍ രാധാകൃഷ്ണന്‍ നായര്‍(54) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

തിരുവനന്തപുരം സ്വദേശിയായ രാധാകൃഷ്ണന്‍ നായര്‍ യുഎന്‍ഐ, സിഎന്‍ബിസി എന്നീ മാധ്യമസ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് ഉച്ചക്ക് 12 മുതല്‍ ഇന്ദിരാപുരത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും.