Connect with us

Kerala

സ്റ്റേ അവസാനിച്ചു; കെഎം ഷാജി നിയമസഭാംഗമല്ലാതായെന്ന് നിയമസഭാ സെക്രട്ടറി

Published

|

Last Updated

തിരുവനന്തപുരം: കെഎം ഷാജി നിയമസഭാഗം അല്ലാതായെന്ന് നിയമസഭാ സെക്രട്ടറിയുടെ അറിയിപ്പ്. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരായ സ്‌റ്റേ അവസാനിച്ചതിനാലും സുപ്രീം കോടതി സ്‌റ്റേ നീട്ടാത്തതിനാലും ഷാജി നിയമസഭാംഗമല്ലാതായെന്നാണ് അറിയിപ്പില്‍ പറയുന്നത്.

24നാണ് അറിയിപ്പ് പുറത്തിറക്കിയത്. ഇതോടെ നാളെ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഷാജിക്ക് പങ്കെടുക്കാനാകില്ല. ലഘുലേഖകളിലൂടെ വര്‍ഗീയത പ്രചരിപ്പിച്ചുവെന്നും എതിര്‍ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തിയെന്നുമുള്ള കേസിലാണ് മുസ്്‌ലിം ലീഗിലെ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി പ്രഖ്യാപിച്ചത്. തുടര്‍ന്ന് അപ്പീല്‍ നല്‍കാന്‍ സമയം നല്‍കുന്നതിന്റെ ഭാഗമായി ഉത്തരവ് നടപ്പാക്കുന്നത് വിധി പുറപ്പെടുവിച്ച അതേ ബെഞ്ച് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു.

Latest