യു പിയില്‍ ശ്രീരാമ പ്രതിമ നിര്‍മിക്കുക 221 മീറ്റര്‍ ഉയരത്തില്‍

Posted on: November 25, 2018 4:20 pm | Last updated: November 25, 2018 at 4:20 pm
SHARE

ലക്‌നൗ: യു പിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ശ്രീരാമന്റെ വെങ്കല പ്രതിമക്കു 221 മീറ്റര്‍ ഉയരമുണ്ടാകും. യു പി പ്രിന്‍സിപ്പല്‍ സെക്ര. അവനീഷ് വാസ്തവ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

151 മീറ്ററായിരിക്കും പ്രതിമയുടെ നീളം. 50 മീറ്റര്‍ ഉയരമുള്ള അടിത്തറയും 20 മീറ്റര്‍ നീളമുള്ള കിരീടവും നിര്‍മിക്കാനാണ് പദ്ധതി. സമീപത്തായി ഒരു ഗസ്റ്റ് ഹൗസും നിര്‍മിക്കും. 182 മീറ്ററാണ് നേരത്തെ ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ ഉയരം.

LEAVE A REPLY

Please enter your comment!
Please enter your name here