Connect with us

National

കശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മുന്‍ പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ട നിലയില്‍

Published

|

Last Updated

ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മുന്‍ സ്‌പെഷല്‍ പോലീസ് ഓഫീസറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുന്‍ എസ്പിഒ ബഷാറത് അഹമദ് വാഗെയാണ് കൊല്ലപ്പെട്ടത്.

ഷോപിയാനില്‍നിന്ന് വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇതിന് ശേഷം മണിക്കൂറുകള്‍ക്കകമാണ് വെടിയേറ്റ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. ബഷാറതിനൊപ്പം തട്ടിക്കൊണ്ടുപൊയ സാഹിദ് അഹ്മദ് വാഗെ, റിയാസ് അഹ്മദ് വാഗെ എന്നിവരെ പിന്നീട് വിട്ടയച്ചിരുന്നു.

Latest