കെഎം ഷാജിയെ സഭയില്‍ പ്രവേശിപ്പിക്കാന്‍ രേഖാമൂലം അറിയിപ്പ് ലഭിക്കണം: സ്പീക്കര്‍

Posted on: November 23, 2018 11:24 am | Last updated: November 23, 2018 at 12:47 pm

തിരുവനന്തപുരം: കെഎം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമക്യഷ്ണന്‍.ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രായോഗിക പ്രശ്്‌നമുണ്ടെന്നാണ് താന്‍ പറഞ്ഞത്. കോടതിയില്‍നിന്ന് രേഖാമൂലം അറിയിപ്പ് ലഭിക്കേണ്ടതുണ്ട്. എങ്കിലെ ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കാനാകു. വിധിക്കെതിരായ സ്റ്റേ ഇന്നലെയോടെ അവസാനിച്ച പശ്ചാത്തലത്തിലാണിത്. തന്റെ പ്രസ്്താവന മാധ്യമങ്ങള്‍ തെറ്റായി നല്‍കുകയാിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.

27ന് നിയമസഭാ സമ്മേളനം തുടങ്ങും. ഇത്തവണ 13 ദിവസം സഭ ചേരും പോലീസ് ഭേദഗതി ബില്‍, ജോലി ചെയ്യുന്ന വനിതകള്‍ക്ക് അവകാശം ഉറപ്പാക്കുന്ന നിയമം എന്നിവ നിയമസഭയുടെ പരിഗണനക്ക് വരുമെന്നും സ്പീക്കര്‍ പറഞ്ഞു.