Connect with us

Education

വിഎച്ച്എസ്ഇ പരീക്ഷ മാര്‍ച്ച് ആറു മുതല്‍

Published

|

Last Updated

തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി 2019 മാർച്ചിൽ നടത്തുന്ന ഒന്നും രണ്ടും വർഷ പൊതുപരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകൾ മാർച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും. എല്ലാ വൊക്കേഷണൽ മോഡ്യൂൾ പ്രായോഗിക പരീക്ഷകളും, നോൺ വൊക്കേഷണൽ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകളും ഫെബ്രുവരി 12 മുതൽ ആരംഭിക്കും. ഒന്നും രണ്ടും വർഷ പരീക്ഷകൾക്ക് പിഴകൂടാതെ ഡിസംബർ 19 വരെയും 20 രൂപ പിഴയോടുകൂടി ജനുവരി അഞ്ച് വരെയും 0202 -01- 102-93  VHSE Fees എന്ന ശീർഷകത്തിൽ ഫീസടക്കാം. അപേക്ഷാഫോറവും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാകേന്ദ്രങ്ങളിൽ  ലഭിക്കും. കണക്ക് അധിക വിഷയമായി പരീക്ഷ എഴുതുന്ന സ്‌കോൾ കേരളയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾ 100 രൂപ ഫീസ് അധികമായി അടയ്ക്കണം. കൂടുതൽ വിവരങ്ങളടങ്ങിയ പരീക്ഷാ വിജ്ഞാപനം www.vhsexamination.gov.in ൽ ലഭിക്കും. അപേക്ഷകളുടെ മാതൃക പരീക്ഷാ വിജ്ഞാപനത്തിൽ നിന്നും പകർപ്പുകൾ എടുത്തോ  വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തോ ഉപയോഗിക്കാം.