സമൂഹത്തിന്റെയും സമുദായത്തിന്റെയും ഉന്നതിക്കായി പരിശ്രമിച്ച ജനസേവകന്‍-കാന്തപുരം

Posted on: November 21, 2018 10:54 am | Last updated: November 21, 2018 at 11:03 am

കോഴിക്കോട്: അന്തരിച്ച വായനാട് എംപി എംഐ ഷാനവാസ് നല്ല പാര്‍ലമെന്റേറിയനും ജനസേവകനുമായിരുന്നു വെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. സമൂഹത്തിന്റെയും സമുദായത്തിന്റെയും ഉന്നതിക്കായി അദ്ധേഹം പരിശ്രമിച്ചു.

മികച്ച പ്രഭാഷകനായിരുന്ന എംഐ ഷാനവാസ് മര്‍കസിന്റെ ഏത് പരിപാടികള്‍ക്ക് വിളിച്ചാലും വരുമായിരുന്നുവെന്നും കാന്തപുരം അനുസ്മരിച്ചു. അദ്ദേഹത്തിന് അല്ലാഹു പാപമോചനം നല്‍കി, പാരത്രികം സന്തോഷമാക്കട്ടെ എന്ന പ്രാര്‍ഥന ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.