Connect with us

Kerala

യുഡിഎഫ് സംഘത്തെ നിലക്കലില്‍ പോലീസ് തടഞ്ഞു

Published

|

Last Updated

നിലക്കല്‍: ശബരിമലയിലേക്ക് പുറപ്പെട്ട യുഡിഎഫ് സംഘത്തെ നിലക്കലില്‍ പോലീസ് തടഞ്ഞു. ഇതോടെ സംഘം റോഡില്‍ കുത്തിയിരുന്നു പ്രതിഷേധം തുടങ്ങി. ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

മൂന്നോ നാലോ എംഎല്‍എ മാരെ കടത്തിവിടാമെന്ന പോലീസിന്‍രെ നിര്‍ദേശം സംഘം അംഗീകരിച്ചില്ല. വേണ്ടിവന്നാല്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, ബെന്നി ബെഹ്നാന്‍, എംകെ മുനീര്‍, പിജെ ജോസഫ്, എന്‍കെ പ്രേമചന്ദ്രന്‍ സിപി ജോണ്, ജി ദേവരാജ് തുടങ്ങിയവരാണ് യുഡിഎഫ് സംഘത്തിലുള്ളത്. ഇവര്‍ ഇപ്പോഴും സര്‍ക്കാറിനെതിരേയും പോലീസിനെതിരേയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.