ശശികലയെ ടീച്ചറെന്നോ ശ്രീമതിയെന്നോ വിളിക്കണമെന്ന് രാഹുല്‍; പറ്റില്ലെന്ന് അവതാരക; വീഡിയോ വൈറല്‍

Posted on: November 19, 2018 10:10 pm | Last updated: November 20, 2018 at 11:05 am

കൊച്ചി: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ ടീച്ചറെന്നോ ശ്രീമതിയെന്നോ അഭിസംബോധന ചെയ്ത് ബഹുമാനിക്കണമെന്ന രാഹുല്‍ ഈശ്വറിന്റെ ആവശ്യത്തോട് ചാനല്‍ അവതാരക അപര്‍ണയുടെ മറുപടി വൈറലായി. സമൂഹത്തില്‍ വര്‍ഗീയ വിഷം ചീറ്റി നടക്കുന്ന അവരെ ബഹുമാനിക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നായിരുന്നു അവതാരകയുടെ മറുപടി.

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലില്‍ ‘നാടകങ്ങളുടെ പൊരുളെന്ത്’ എന്ന തലക്കെട്ടില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് സംഭവം. ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പേര് പറഞ്ഞ് വിശേഷിപ്പിക്കരുതെന്നും ശ്രീമതിയോ, ടീച്ചറോ എന്ന തലത്തില്‍ വിളിക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം.