National
കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പട്ടു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റതായും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പുല്‍വാമയിലെ കാകപ്പോറ സിആര്‍പിഎഫ് ക്യാമ്പിന് നേരെയായിരുന്നു ആക്രമണം.
ഭീകരര്‍ ക്യാമ്പിലേക്ക് ഗ്രേന്ഡ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് കൂടുതല്‍ സൈന്യം സ്ഥലത്തെത്തി. ഇവര്‍ ഭീകരരുമായി ഏറ്റ്മുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് കാകപ്പോറയില്‍ സൈനിക ക്യാമ്പ് സ്ഥാപിച്ചത്.
---- facebook comment plugin here -----