കേരളത്തിലെ 95 ശതമാനം ആളുകളും സമരത്തിന് എതിര്: കോടിയേരി

Posted on: November 18, 2018 2:29 pm | Last updated: November 18, 2018 at 4:37 pm
SHARE

തിരുവനന്തപുരം: ഒരു വിമോചന സമരത്തിന്റെ അന്തരീക്ഷം കേരളത്തില്‍ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസുകാരുടെ അക്രമങ്ങള്‍ അതിന്റെ പുതിയ പതിപ്പാണ്.

ശബരിമലയുടെ പേരില്‍ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍, കേരളത്തിലെ 95 ശതമാനം ആളുകളും സമരത്തിന് എതിരാണ്. അവര്‍ മൗനം പാലിച്ചിരിക്കുന്നതുകൊണ്ടാണ് ആര്‍എസ്എസിന് അക്രമം നടത്താന്‍ കഴിയുന്നത്. ഈ 95 ശതമാനം ആളുകളും ഉണരുകയെന്നതാണ് അക്രമത്തെ നേരിടാനുള്ള വഴി.

എന്‍എസ്എസിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരമാവധി പരിഗണിച്ചു. എന്‍എസ്എസിന്റേത് സദുദ്ദേശ്യമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here