ഹര്‍ത്താലിന് ബിജെപി പിന്തുണ; ശബരിമല സമരം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ശ്രീധരന്‍ പിള്ള

Posted on: November 17, 2018 9:44 am | Last updated: November 17, 2018 at 1:00 pm

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ശബരിമലയിലെ പൈതൃകങ്ങള്‍ ഓരോന്നായി തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സന്നിധാനത്ത് പോലീസ് യൂനിഫോം നിര്‍്ബന്ധമാക്കിയത് ഇതിന്റെ ഭാഗമായാണ്. ശശികലയെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ശശികലയുടെ ഭരണഘടന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുനീതിയാണ് നടപ്പാക്കുന്നത്. ശബരിമല സമരം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമന്നും ശ്രീധരന്‍ പിള്ള കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.