Connect with us

Kerala

അനുനയത്തിന് വഴങ്ങിയില്ല; ദര്‍ശനം നടത്തിയേ മടങ്ങുവെന്ന് തൃപ്തി ദേശായി

Published

|

Last Updated

കൊച്ചി: ശബരിമല ദര്‍ശനത്തിനത്തിയ തൃപ്തി ദേശായിയുമായി ഉദ്യോഗസ്ഥര്‍ കൊച്ചി വിമാനത്താവളത്തില്‍ ചര്‍ച്ച നടത്തി. നിലവിലെ പ്രതിഷേധങ്ങളും പ്രശ്‌നങ്ങളും ഇവര്‍ തൃപ്തിയോട് വിശദീകരിച്ചു. സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ തിരികെ മടങ്ങണമെന്ന് ചര്‍ച്ചക്കെത്തിയ റവന്യു ഉദ്യോഗസ്ഥര്‍ ത്യപ്തി ദേശായിയോട് ആവശ്യപ്പെട്ടു.

അതേ സമയം അനുനയ ചര്‍ച്ചകള്‍ക്കൊന്നു വഴങ്ങാത്ത ത്യപ്തി ദര്‍ശനം നടത്തിയേ മടങ്ങു എന്ന് ചര്‍ച്ചക്കെത്തിയ തഹസില്‍ദാരെ അറിയിച്ചു. പുലര്‍ച്ചയോടെ കൊച്ചി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ത്യപ്തിക്ക് പുറത്തെ പ്രതിഷേധക്കാരുടെ ഉപരോധം മൂലം ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല.

Latest