Connect with us

National

ആര്‍ ബി ഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി ആര്‍ എസ് എസ് താത്വികാചാര്യന്‍

Published

|

Last Updated

ന്യൂഡല്‍ഹി: റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ വായ്പാ നയങ്ങള്‍ക്കും ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനുമെതിരെ രൂക്ഷ വിമര്‍ശവുമായി ആര്‍ എസ് എസ് താത്വികാചാര്യന്‍ സ്വാമിനാഥന്‍ ഗുരുമൂര്‍ത്തി. കേന്ദ്ര സര്‍ക്കാറും ആര്‍ ബി ഐയും തമ്മിലുള്ള സംഘര്‍ഷത്തിനു അയവു വരുന്നതിനിടെയാണ് ഗുരുമൂര്‍ത്തിയുടെ രംഗപ്രവേശം.

ബേങ്കുകളിലെ വായ്പാ ചട്ടങ്ങള്‍ ലഘൂകരിക്കുക, കിട്ടാക്കടമായി മാറിയേക്കാവുന്ന വായ്പകള്‍ക്കായി പണം നീക്കിവെക്കുന്നതിനുള്ള നയം രൂപവത്കരിക്കുക തുടങ്ങിയ സര്‍ക്കാര്‍ നടപടികളെ ആര്‍ ബി ഐ പിന്തുണക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
2009 മുതല്‍ കിട്ടാക്കടം പെരുകി വരുന്നതിനിടെ, 2014ല്‍ കിട്ടാക്കടത്തിന്റെ കാര്യത്തില്‍ നയം മാറ്റിയത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. ക്രമരഹിതമായ ഏതു നയവും പ്രശ്‌നങ്ങളുണ്ടാക്കും. ഒരു നയത്തിലൂടെ പ്രതിസന്ധിയുണ്ടാക്കാനും അത് ഒഴിവാക്കാനും സാധിക്കും.

ആര്‍ ബി ഐ കണ്ണടച്ച് അമേരിക്കയുടെ നയങ്ങളെ പിന്തുടരരുത്. വ്യവസായങ്ങള്‍ക്കു മൂലധനം കണ്ടെത്താന്‍ അമേരിക്കല്‍ ആശ്രയിക്കുന്നത് സ്‌റ്റോക്ക് മാര്‍ക്കറ്റുകളെയാണ്. ഇവിടെയാണെങ്കില്‍ ബേങ്കുകളെയും. ഈ വ്യത്യാസം തിരിച്ചറിയണമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു.

---- facebook comment plugin here -----

Latest