ത്യപ്തിയുടെ സുരക്ഷാകാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: ഡിജിപി

Posted on: November 16, 2018 10:01 am | Last updated: November 16, 2018 at 10:50 am

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നോതാവ് ത്യപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഡിജിപി പറഞ്ഞു.

പുലര്‍ച്ചെ 4.45ഓടെ കൊച്ചി വിമാനത്താവളത്തിലെത്തിയ ത്യപ്തിക്കും സംഘത്തിനും പ്രതിഷേധത്തെത്തുടര്‍ന്ന് പുറത്തിറങ്ങാനായിട്ടില്ല.