കനത്ത മഴ; കുവൈത്ത് വിമാനത്താവളം അടച്ചു

Posted on: November 15, 2018 1:34 pm | Last updated: November 15, 2018 at 5:17 pm

കുവൈത്ത് സിറ്റി: കനത്ത മഴയെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അനിശ്ചിതമായി അടച്ചു. പെരുമഴ പെയ്തതോടെ ഇന്നലെ രാത്രി മുതല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുകയായിരുന്നു. ഇവിടെ ഇറങ്ങേണ്ട ഫ്‌ളൈറ്റുകള്‍ സഊദിയിലെ റിയാദ്, ദമാം, ബഹ്‌റൈനിലെ മനാമ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു.

വിമാനത്താവളം അടച്ചത് മലയാളികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ഇവിടെ നിന്നുള്ള വ്യോമ ഗതാഗതം നിര്‍ത്തിവെച്ചതായി സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. ഇന്നലെ ഉച്ചയോടെ ആരംഭിച്ച മഴയില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കുമെല്ലാം അവധി നല്‍കിയിരിക്കുകയാണ്.