Connect with us

International

ഗര്‍ഭിണിയായ യുവതിയെ മുന്‍ ഭര്‍ത്താവ് അമ്പെയ്ത് കൊലപ്പെടുത്തി

Published

|

Last Updated

ലണ്ടന്‍: ഗര്‍ഭിണിയായ യുവതിയെ മുന്‍ ഭര്‍ത്താവ് അമ്പെയ്ത് കൊലപ്പെടുത്തി. ഇവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്തു. ഇന്ത്യന്‍ വംശജയായ ദേവി ഉണ്മതല്ലെഗാഡൂ(35) വാണ് കൊല്ലപ്പെട്ടതെന്ന് ലണ്ടന്‍ പോലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ലണ്ടനിലാണ് സംഭവം.

ആദ്യ ഭര്‍ത്താവുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ ഇവര്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇപ്പോഴുള്ള ഭര്‍ത്താവ് ഇംതിയാസിനെ വിവാഹം ചെയ്യുന്നത്. വിവാഹത്തോടെ ദേവി മതപരിവര്‍ത്തനം നടത്തി സന മുഹമ്മദ് എന്ന പുതിയ പേരും സ്വീകരിച്ചിരുന്നു. മുന്‍ ഭര്‍ത്താവില്‍ മൂന്ന് മക്കളും ഇംതിയാസില്‍ അഞ്ചും രണ്ടും വയസുള്ള രണ്ട് പെണ്‍മക്കളുമുണ്ട്. മറ്റൊരു കുഞ്ഞിന് ജന്മം നല്‍കാനിരിക്കെയാണ് മുന്‍ ഭര്‍ത്താവിന്റെ ആക്രമണത്തിനിരയാകുന്നത്.

Latest