Connect with us

First Gear

1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായി ഹ്യുണ്ടായി വെര്‍ണ

Published

|

Last Updated

1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനോട് കൂടിയ ഹ്യുണ്ടായി വെര്‍ണ വിപണിയില്‍ അവതരിപ്പിച്ചു. വെര്‍ണയുടെ ഇ, ഇഎക്‌സ് മോഡലുകള്‍ക്കാണ് 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുള്ളത്. വില 9.29 ലക്ഷം മുതല്‍ 9.99 ലക്ഷം വരെ.

ഇതോടൊപ്പം വെര്‍ണയുടെ രണ്ട് ഓട്ടോമാറ്റിക് പതിപ്പുകളും ഇറക്കിയിട്ടുണ്ട്. എസ് എക്‌സ് + മഎ പെട്രോള്‍, എസ് എക്‌സ് (ഒ) എടി എന്നിവയാണ് അവ. രണ്ടിനും യഥാക്രമം 11.51 ലക്ഷം, 13.99 ലക്ഷം എന്നിങ്ങനെയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില. 1.6 ലിറ്റര്‍ എന്‍ജിനാണ് ഓട്ടോമാറ്റിക് വകഭേദത്തിനുള്ളത്.

വെര്‍ണ നേരത്തെ 1.6 ലിറ്റര്‍ ഡീസല്‍/പെട്രോള്‍ എന്‍ജിനോട് കൂടിയാണ് ഇറങ്ങിയിരുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ അവതരിപ്പിച്ചിരുന്നു.

Latest