സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണം; സുപ്രീം കോടതി തീരുമാനം പക്വമായി പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരം: പ്രതിപക്ഷ നേതാവ്

Posted on: November 14, 2018 1:25 pm | Last updated: November 14, 2018 at 5:00 pm

കൊച്ചി: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രശ്‌നം ഇത്രയും വഷളാക്കിയത് സര്‍ക്കാറാണ്. സുപ്രീം കോടതി വിധി ധ്യതിപടിച്ച് നടപ്പാക്കാന്‍ സര്‍ക്കാര്‍ എന്തിനാണ് തുനിഞ്ഞതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

വിവേകപൂര്‍വവും പക്വവുമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാറിന് ലഭിച്ച അവസരമാണ് കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി തീരുമാനം. വിധി വന്ന സമയത്ത് സര്‍വ്വ കക്ഷി യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും സര്‍ക്കാര്‍ തയ്യാറായില്ല.സര്‍ക്കാറിന്റെ ധാര്‍ഷ്ട്യമാണിത്. ഇപ്പോള്‍ യോഗം വിളിച്ചത് നല്ല കാര്യമാണ്. നാളത്തെ സര്‍വകക്ഷിയോഗത്തില്‍ യുഡിഎഫ് പങ്കെടുക്കും. രാഷ്ട്രീയ താല്‍പര്യത്തിനപ്പുറം യോഗത്തില്‍ മുഖ്യമന്ത്രി ജനങ്ങളുടെ താല്‍പര്യംകൂടി പരിഗണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.