Connect with us

Kerala

നിപ കാലത്ത് ജോലിയെടുത്ത താല്‍ക്കാലിക ജീവനക്കാരെയടക്കം പിരിച്ചുവിട്ടു

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്തെയാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ രോഗകാലത്ത് സ്വന്തം ജീവന്‍പോലും പണയെവെച്ച് സേവനം ചെയ്ത താല്‍കാലിക ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിട്ടു. 42പേര്‍ നാളെ മുതല്‍ ജോലിക്കെത്തേണ്ടെന്നാണ് ആശുപത്രി അധിക്യതര്‍ അറിയിച്ചിരിക്കുന്നത്. ശുചീകരണ തൊഴിലാളികള്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, നഴ്‌സ്മാര്‍ എന്നിവര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

നിപ കാലത്ത് സേവന മനുഷ്ഠിച്ച സ്ഥിരം ജീവനക്കാര്‍ക്ക് ഇന്‍ക്രിമെന്റും പ്രമോഷനും നല്‍കുമ്പോള്‍ ഇവര്‍ക്കൊപ്പം ജോലിയെടുത്ത താല്‍ക്കാലിക ജീവനക്കാരെ വഴിയാധാരമാക്കുകയാണ് അധിക്യതര്‍ ചെയ്തിരിക്കുന്നത്. താല്‍ക്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഒന്നും ഫലം കണ്ടില്ല.