സ്‌കോള്‍ കേരള : പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം

Posted on: November 13, 2018 12:18 pm | Last updated: November 13, 2018 at 12:18 pm

തിരുവനന്തപുരം: സ്‌കോള്‍ കേരള മുഖേന 2018-20 ബാച്ചില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിച്ച് ഇതിനകം നിര്‍ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികളുടെ പരീക്ഷാകേന്ദ്രം അനുവദിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. രജിസ്‌ട്രേഷന്‍ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച യൂസര്‍ നെയിം, പാസ്‌വേഡ് ഇവ ഉപയോഗിച്ച് www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന തിരിച്ചറിയല്‍ കാര്‍ഡ് പ്രിന്റെടുത്ത് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം കോ-ഓര്‍ഡിനേറ്റിംഗ് ടീച്ചര്‍ മുമ്പാകെ ഹാജരായി മേലൊപ്പ് വാങ്ങി, ഓഫീസ് സീല്‍ പതിച്ച് വാങ്ങേണ്ടതും നവംബര്‍ 25, ഡിസംബര്‍ രണ്ട് തീയതികളില്‍ ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രത്തില്‍ ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന ഓറിയന്റേഷന്‍ ക്ലാസുകളില്‍ പങ്കെടുക്കണമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.