Connect with us

Malappuram

എസ് എസ് എഫ് പ്രൊഫ്സമ്മിറ്റ് നീലഗിരിയില്‍

Published

|

Last Updated

എസ് എസ് എഫ് പ്രഫ്സമ്മിറ്റ് “19 ന്‍റെ പ്രഖ്യാപന സമ്മേളനം കേരള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രഫ. എ.പി.അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്യുന്നു.

തിരൂരങ്ങാടി: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രൊഫ്സമ്മിറ്റ് ഫെബ്രുവരി 8,9,10 തിയ്യതികളില്‍ നീലഗിരിയില്‍ വെച്ച് നടക്കും. പന്ത്രണ്ടാമത് സമ്മേളനത്തിന്‍റെ പ്രഖ്യാപനം ചെമ്മാട് ധർമ്മപുരിയിൽ കേരള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രഫ. എ.പി.അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കേണ്ടവര്‍ വിദ്യാര്‍ത്ഥികളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കലാലയ മുറ്റത്ത് സഹിഷ്ണുതക്കും ജനാധിപത്യത്തിനും പകരം അസഹിഷ്ണുതയും അരാഷ്ട്രീയവും പടര്‍ന്ന് പന്തലിക്കുന്നത് ഭീതിതമാണ്. സംസ്കാര സമ്പന്നമായ ഒരു ജനതയെ നിര്‍മ്മിച്ചെടുക്കുന്നതിലാണ് പുതിയ കാലത്തെ വിദ്യാഭ്യാസത്തിന്‍റെ മുഖ്യമായ ലക്ഷ്യമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍, എഞ്ചിനിയറിംഗ്, നിയമം, മാനേജ്മെന്‍റ് തുടങ്ങിയ വിദ്യാര്‍ത്ഥികളാണ് മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുക.

തമിഴ് നാട്ടിലെ നീലഗിരി ഇതാദ്യമായാണ് വേദിയാകുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന ആയിരിക്കണക്കിന് വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ നീലഗിരിയില്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.

പ്രഖ്യാപനം സുന്നി യുവജന സംഘം സംസ്ഥാന സിക്രട്ടറി എം.മുഹമ്മദ് സ്വാദിഖ് നിര്‍വഹിച്ചു. എസ്.എസ്.എഫ്. സംസ്ഥാന കാമ്പസ് സിക്രട്ടറി എം.അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. എെ.പി.ബി. ഡയറക്ടര്‍ എം.അബ്ദുല്‍ മജീദ്, എസ് എസ് എഫ് സംസ്ഥാന ജനറല്‍ സിക്രട്ടറി കെ അബ്ദുറശീദ്, ഡോ. നൂറുദ്ധീന്‍ റാസി, പി.കെ൬ അബ്ദു സമദ്, എം.കെ.എം.സഫ് വാന്‍, പി.എം.സെെഫുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ് എസ് എഫ് കേരള സിന്‍ഡിക്കേറ്റ് കണ്‍വീനര്‍ മുഹമ്മദ് നിയാസ് സ്വാഗതവും ഡോ.ശമീറലി നന്ദിയും പറഞ്ഞു.

Latest