Connect with us

Kerala

കള്ളക്കഥകള്‍ക്ക് അല്‍പ്പായുസ്സേയുള്ളൂ; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മുന്നില്‍ കണ്ടാണ് ലീഗ് തനിക്കെതിരെ തിരിയുന്നത്: മന്ത്രി കെ ടി ജലീല്‍

Published

|

Last Updated

മലപ്പുറം: കെഎം ഷാജിക്കെതിരായ വിധിയില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് തനിക്കെതിരെയുള്ള പ്രതിഷേധമെന്ന് മന്ത്രി കെടി ജലീല്‍. കെഎസ്എംഡിഎഫ്‌സി ഓഫീസ് രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിച്ചവരാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.
കള്ളക്കഥകള്‍ക്ക് അല്‍പ്പായുസ്സേയുള്ളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മുന്നില്‍ കണ്ടാണ് മുസ്‌ലിം ലീഗ് തനിക്കെതിരെ തിരിയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. മലപ്പുറം തിരൂരില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. യൂത്ത് ലീഗ് പ്രവര്‍ത്തകരെ പിന്നീട് പോലീസെത്തി പിടിച്ചുമാറ്റുകയായിരുന്നു.