Connect with us

Kerala

നെയ്യാറ്റിന്‍കര സംഭവം : ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കും

Published

|

Last Updated

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ എസ് സനലിനെ കാറിനു മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡിവൈ എസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന.സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഹരികുമാര്‍ എവിടെയുണ്ടെന്ന് പോലീസിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഹരികുമാറിന്റെ സുഹ്യത്തുക്കളിലും ബന്ധുക്കളിലും സമ്മര്‍ദം ചെലുത്തി കീഴടങ്ങിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

ഹരികുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 14 ലേക്ക് മാറ്റിയിരുന്നു. ഇതാണ് ഹരികുമാറിനെ വെട്ടിലാക്കിയത്. പോലീസ് ഒത്താശയില്ലാതെ ഇത്രയും ദിവസം മുങ്ങിനടക്കാന്‍ കഴിയില്ലെന്ന സാഹചര്യത്തിലാണു കീഴടങ്ങല്‍ ആലോചന. കേസ് അന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് എസ്പി .കെഎം ആന്റണിയുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം ഹരികുമാറിന്റെ സുഹൃത്ത് ബിനുവിന്റെയും ബന്ധുക്കളുടേയും വീടുകളില്‍ വ്യാപക തിരച്ചില്‍ തുടരുകയാണ്. ചില ക്വാറി ഉടമകളും നിരീക്ഷണത്തിലാണ്. ക്വാറി ഉടമകളുമായി ഹരികുമാറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ഹരികുമാര്‍ കൊല്ലം ജില്ലയിലാകും കീഴടങ്ങുകയെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.ഹരികുമാറിനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

Latest