ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്

Posted on: November 9, 2018 10:06 am | Last updated: November 9, 2018 at 11:15 am

ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍ വിലയില്‍ കുറവ് വന്നതോടെ രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ് . പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്.

ഇതോട തിരുവനന്തപുരത്ത് പെട്രോളിന് 81.42 രൂപയും ഡീസലിന് 77.99 രൂപയുമായി. കൊച്ചിയിലിത് യഥാക്രമം 80, 76.51 ഉും കോഴിക്കോട് 80.35, 76. 87 എന്നിങ്ങനെയാണ് വില.