സനലിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതം; തുടയ്ക്കും വാരിയെല്ലിനും പൊട്ടലെന്നും പ്രഥമിക റിപ്പോര്‍ട്ട്

Posted on: November 8, 2018 9:26 pm | Last updated: November 9, 2018 at 10:25 am

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ഹരികുമാര്‍ കാറിനുമുന്നില്‍ തള്ളിയിട്ട കൊടങ്ങാവിള സ്വദേശി സനല്‍ മരിച്ചത് തലക്കേറ്റ ക്ഷതത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം പോലീസിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സനലിന്റെ തുടക്കും വാരിയെല്ലിനും കവിളെല്ലിനും പൊട്ടലുണ്ടായിരുന്നു. ശരീരമാസകലം ക്ഷതമേറ്റിരുന്നെന്നും ആന്തരിക രക്തസ്രാവമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സംഭവത്തില്‍ എസ്‌ഐക്ക് ഗുരുതര വീഴ്ചയുണ്ടായതായി സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. എസ് ഐ സന്തോഷ് കുമാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും സനലിന്റെ ജീവന്‍ രക്ഷിക്കാന്‍ പെട്ടെന്ന് നടപടിയെടുത്തില്ലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തി. പ്രതിയായ ഡിവൈഎസ്പി ബി.ഹരികുമാര്‍ തിരുവനനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.