Connect with us

Kerala

കെവിന്‍ വധം: കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

Published

|

Last Updated

കോട്ടയം: കെവിന്‍ വധക്കേസില്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. എഎസ്‌ഐ ടി.എം ബിജുവിനെയാണ് പിരിച്ചുവിട്ടത്. ഡ്രൈവര്‍ എം എന്‍ അജയകുമാറിന്റെ മൂന്ന് വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കെവിന്‍ കേസിലെ മുഖ്യപ്രതിയായ ഷാനു ചാക്കോയില്‍ നിന്ന് 2000 രൂപ കോഴ വാങ്ങിയെന്നായിരുന്നു ഇരുവര്‍ക്കുമെതിരായ കേസ്.

കെവിനെ തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് പുലര്‍ച്ചെ രണ്ടരമണിയോടെ പട്രോളിങ് നടത്തുകയായിരുന്ന എഎസ്‌ഐ ബിജുവും െ്രെഡവറും കൈക്കൂലി വാങ്ങിയെന്നാണ് കേസ്. പട്രോളിംംഗിനിടെ പരിശോധിക്കുമ്പോള്‍ ഷാനുവും സംഘവും മദ്യപിച്ചിരുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടാനായി ആയിരം രൂപ വീതം രണ്ട് പേര്‍ക്കും കൈക്കൂലി നല്‍കിയെന്നായിരുന്നു ഷാനു നേരത്തെ നല്‍കിയ മൊഴി.

ഇതോടെ ഇത് പ്രത്യേക കേസായി പോലീസ് രേഖപ്പെടുത്തി. ഗുണ്ടാ സംഘം കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ബിജുവിന് അറിയാമായിരുന്നുവെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. കൈക്കൂലി വാങ്ങിയ കേസില്‍ ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.