കുറ്റിപ്പുറത്ത് ജയിച്ചതു മുതല്‍ ലീഗ് വേട്ടയാടുന്നു; മുഖ്യമന്ത്രിയോ കോടിയേരിയോ വിശദീകരണം തേടിയിട്ടില്ല: മന്ത്രി കെ ടി ജലീല്‍

Posted on: November 8, 2018 6:32 pm | Last updated: November 8, 2018 at 7:38 pm

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രിയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ വിശദീകരണം തേടിയിട്ടില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. കോടിയേരിയെ കണ്ടത് സ്വഭാവിക കൂടിക്കാഴ്ചയാണെന്നും കുറ്റിപ്പുറത്ത് ജയിച്ചത് മുതല്‍ ലീഗ് തന്നെ വേട്ടയാടുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ കോടിയേരിയും കെ.ടി ജലീലും കൂടിക്കാഴ്ച നടത്തിയിരുന്നു. എകെജി സെന്റില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.