ശബരിമലയിലെ സമരപരിപാടികള്‍ സുപ്രീം കോടതി വിധിക്കെതിര്‌ ; ജാമ്യഹരജി ഹൈക്കോടതി തള്ളി

Posted on: November 8, 2018 12:35 pm | Last updated: November 8, 2018 at 3:25 pm

കൊച്ചി: ശബരിമലയിലെ പ്രതിഷേധ പരിപാടികള്‍ സുപ്രീം കോടതി വിധിക്കെതിരെന്ന് ഹൈക്കോടതി. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട അക്രമത്തില്‍ അറസ്റ്റിലായവരുടെ ജാമ്യ ഹരജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അതേ സമയം ത്യപ്പൂണിത്തറ സ്വദേശി ഗോവിന്ദ് മധുസൂദനന്‍ സമര്‍പ്പിച്ച ജാമ്യ ഹരജി ഹൈക്കോടതി വീണ്ടും തള്ളി.

അക്രമത്തില്‍ പങ്കില്ലെന്ന ഗോവിന്ദ് മധുസൂദനന്റെ വാദം കോടതി അംഗീകരിച്ചില്ല. ന്യായീകരിക്കാന്‍ ആകാത്ത അക്രമസംഭവങ്ങളാണ് ശബരിമലയില്‍ നടന്നതെന്നും ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങള്‍ ആവര്ത്തിക്കാനിടയാക്കുമെന്നും കോടതി പറഞ്ഞു. ഗോവിന്ദ് മധുസൂദനന്‍ അക്രമത്തില്‍ പങ്കാളിയായിയെന്നതിന് തെളിവുകളും സാക്ഷിമൊഴുകളുമുണ്ടെന്നും കോടതി പറഞ്ഞു.