വോട്ട് നഷ്ടപ്പെടുമെന്ന് കരുതി കേരളത്തെ പിറകോട്ട് നയിക്കില്ല: മുഖ്യമന്ത്രി

Posted on: November 7, 2018 11:30 pm | Last updated: November 8, 2018 at 12:56 am

തിരുവനന്തപുരം: വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്ന് കേരളത്തെ പിറകോട്ട് നയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ പുരോഗമന പാതയില്‍ നയിക്കുകയാണ് ലക്ഷ്യമെന്നും അനാചാരങ്ങള്‍ അംഗീകരിച്ചു കൊടുക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രേഷ്ഠനെന്നും മ്ലേച്ചനെന്നും സവര്‍ണ്ണരെന്നും അവര്‍ണ്ണരെന്നും വേര്‍തിരിവ് ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഏത് ആചാരത്തെിന്റെയും വിശ്വാസത്തിന്റെയും പേരിലായാലും അത് നീചമാണ്. അത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഒരു പൊതു പരിപാടിയില്‍ സംസാരിക്കവേ വ്യക്തമാക്കി