Connect with us

National

അഫ്ഗാനിസ്ഥാന്റെ പുനര്‍ നിര്‍മാണം; ഇറാനില്‍ ഇന്ത്യ നിര്‍മിക്കുന്ന തുറമുഖത്തിനുള്ള വിലക്ക് യു എസ് നീക്കി

Published

|

Last Updated

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ പുനര്‍ നിര്‍മാണത്തിന് സഹായകമേകാന്‍ ഇറാനില്‍ ഇന്ത്യ നിര്‍മിക്കുന്ന ഛാബഹാര്‍ തുറമുഖത്തിന്റെ വികസന നീക്കങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ യു എസ് പിന്‍വലിച്ചു. ഒമാന്‍ ഉള്‍ക്കടല്‍ തീരത്താണ് ഇന്ത്യ തുറമുഖം നിര്‍മിക്കുന്നത്. ഇവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേക്കുള്ള റെയില്‍ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലക്കാണ് ഒഴിവാക്കിയത്.

ഇറാനില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. യുദ്ധബാധിതമായ അഫ്ഗാനിസ്ഥാനെ പുനര്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ നയതന്ത്ര പ്രാധാന്യമുള്ള തുറമുഖത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ വഹിക്കുന്ന പങ്കിനുള്ള അംഗീകാരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

അഫ്ഗാനിസ്ഥാനിലേക്ക് പാത അനുവദിക്കാന്‍ പാക്കിസ്ഥാന്‍ അനുമതി നിഷേധിച്ചതാണ് റെയില്‍ പാതയും ഒമാന്‍ തീരത്ത് തുറമുഖവും നിര്‍മിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടില്ലെങ്കിലും ഇന്ത്യയില്‍ നിന്ന് ധാന്യങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും അഫ്ഗാനിസ്ഥാനിലേക്ക് ഇതുവഴി എത്തിക്കുന്നുണ്ട്.

Latest