Connect with us

International

യു എസ്: മുസ്‌ലിം വനിതകള്‍ക്ക് ചരിത്ര വിജയം

Published

|

Last Updated

ചിക്കാഗോ: യു എസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തി രണ്ട് മുസ്‌ലിം വനിതകള്‍ക്ക് തിളക്കമാര്‍ന്ന വിജയം. മുമ്പ് സോമാലിയന്‍ അഭയാര്‍ത്ഥിയായിരുന്ന 37കാരി ലഹാന്‍ ഒമര്‍, ഫലസ്തീന്‍ കുടിയേറ്റക്കാരായ ദമ്പതികളുടെ മകള്‍ റാഷിദ ലായിബ് (42) എന്നിവരാണ് ചരിത്രത്തിലാദ്യമായി യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഡെമോക്രാറ്റുകളും ന്യൂനപക്ഷ സമുദായങ്ങളുടെ ശക്തരായ വക്താക്കളുമാണ് ഇരുവരും. കുടിയേറ്റ വിരുദ്ധ നടപടികളുമായി മുന്നോട്ടു പോകുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. മിന്നസോട്ടയിലെ മിന്നപോളിസ് പ്രവിശ്യയില്‍ നിന്നാണ് ഒമര്‍ ജയിച്ചു കയറിയത്. മിച്ചിഗണിലെ ഡെട്രോയിറ്റ് മുതല്‍ ഡിയര്‍ബോണ്‍ വരെയുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രവിശ്യയില്‍ നിന്നാണ് ലായിബിന്റെ വരവ്.