റിയാദില്‍ നിന്ന് അല്‍ ജൗഫിലേക്ക് ട്രെയിന്‍ സര്‍വീസിന് ഇന്ന്‌ തുടക്കം; നിസ്‌കാരത്തിന്നായി പ്രത്യേക ബോഗികള്‍

Posted on: November 7, 2018 10:21 am | Last updated: November 7, 2018 at 10:24 am

റിയാദ്: റിയാദില്‍ നിന്ന് അല്‍ജൗഫിലേക്കുള്ള ടെയിന്‍ സര്‍വീസിന് ഇന്ന്‌
തുടക്കം കുറിക്കും. ബുധനാഴ്ചയും ശനിയാഴ്ചയുമായി ആഴ്ചയില്‍ ഇരുഭാഗങ്ങളിലേക്കായി രണ്ട് സര്‍വീസുകളാണുണ്ടാകുക. മുജമ്മഅ, ഹായില്‍, ഖസീം എന്നീ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പുണ്ടാകും. 377 പേര്‍ക്ക് യാത്ര ചെയ്യാവുന്ന തീവണ്ടിയാണ് സര്‍വീസ് നടത്തുക. ഇവയില്‍ 43 സീറ്റുകള്‍ ബിസിനസ്സ് ക്ലാസുകളും 238 എണ്ണം എകണോമിക് ക്ലാസുകളുമായിരിക്കും. ഭക്ഷണം കഴിക്കാനും നിസ്‌കരിക്കാനും പ്രത്യേക ബോഗികളുണ്ടായിരുക്കും.

രാത്രി സര്‍വീസുകള്‍ക്കാണ് ഇപ്പോള്‍ തുടക്കം കുറിക്കുക. ട്രെയിന്‍ സര്‍വീസ് രാജ്യത്തിന്റെ വികസന ചരിത്രത്തില്‍ പുതിയൊരു അധ്യായമായിരിക്കുമെന്ന് അല്‍മാലികി അഭിപ്രായപ്പെട്ടു. ഖുര്‍യാത്തിലേക്ക് അടുത്തവര്‍ഷം സര്‍വീസ് ആരംഭിക്കും. സഊദിയിലെ മുഴുവന്‍ മേഖലയിലേക്ക് ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.