Connect with us

National

തെലങ്കാനയില്‍ ടിആര്‍എസ് നേതാവിനെ കല്ലെറിഞ്ഞ് കൊന്നു

Published

|

Last Updated

ഹൈദരാബാദ്: തെലങ്കാനയിലെ വികാരാബാദില്‍ ടിആര്‍എസ് പ്രാദേശിക നേതാവിനെ കല്ലെറിഞ്ഞ് കൊന്നു. വികാരാബാദിലെ സുല്‍ത്താന്‍പുരിലാണ് നാരായണ റെഡ്ഡിയെന്ന ടിആര്‍സ് നേതാവിന്റെ മൃതദേഹം കണ്ടെത്തിയത്.

ഗ്രാമത്തിലെ എതിര്‍സംഘടനക്കാരുമായി നാരായണ റെഡ്ഡി ശത്രുതയിലായിരുന്നുവെന്നാണ് അറിയുന്നത്. മരണവാര്‍ത്ത പുറത്തുവന്നതോടെ ടിആര്‍എസ് പ്രവര്‍ത്തകര്‍ ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ ആക്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.