ബൈക്ക് ക്ഷേത്ര കാണിക്കവഞ്ചിയില്‍ ഇടിച്ച് മറിഞ്ഞു; രണ്ട് യുവാക്കള്‍ മരിച്ചു

Posted on: November 6, 2018 12:02 pm | Last updated: November 6, 2018 at 3:54 pm

കോട്ടയം: ഇന്ന് പുലര്‍ച്ചയോടെ കറുകച്ചാല്‍ നെല്ലത്തൂര്‍ ദേവി ക്ഷേത്രത്തിന് സമീപമുണ്ടായ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കറുകച്ചാല്‍ ചേലകൊമ്പ് പടിഞ്ഞാറേ പുത്തന്‍പറമ്പില്‍ ജോസഫിന്റെ മകന്‍ പ്രവീണ്‍(27), കോതക്കല്‍ കുറ്റിക്കല്‍ കോളനിയില്‍ ഹരിയുടെ മകന്‍ ഹരീഷ്(22) എന്നിവരാണ് മരിച്ചത്.

നിയന്ത്രണം വിട്ട ബൈക്ക് ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയില്‍ ഇടിച്ച് മറിയുകയായിരുന്നു. പുലര്‍ച്ചെ പട്രോളിംഗിനെത്തിയ പോലീസ് സംഘമാണ് രക്തം വാര്‍ന്ന് കിടക്കുന്ന ഇരുവരേയും കണ്ടത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായി