Connect with us

Kerala

ദര്‍ശനത്തിനെത്തിയ സ്ത്രീക്ക് നേരെ നടപ്പന്തലില്‍ പ്രതിഷേധം

Published

|

Last Updated

സന്നിധാനം: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ പ്രായം സംബന്ധിച്ചുണ്ടായ സംശയം നടപ്പന്തലില്‍ സംഘര്‍ഷത്തിനിടയാക്കി. തിരൂര്‍ സ്വദേശിയായ ലളിതക്ക് നേരെയാണ് വലിയ പ്രതിഷേധമുണ്ടായത്. വലിയ നടപ്പന്തലിലെത്തിയ ഇവര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുക്കുകയായിരുന്നു.

ഇവര്‍ക്ക് 50 വയസ് കഴിഞ്ഞുവെന്ന് പോലീസ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭക്തരുടെകൂടി സഹകരണത്തോടെ ഇവര്‍ ദര്‍ശനം നടത്തി. മകന്റെ കുട്ടിക്ക് ചോറൂണ് നടത്താനാണ് എത്തിയതെന്ന് ലളിത മാധ്യമങ്ങളോട് പറഞ്ഞു. പമ്പയില്‍വെച്ചും നടപ്പന്തലില്‍വെച്ചും ഇവരുടെ ആധാര്‍കാര്‍ഡ് പരിശോധിച്ചിരുന്നുവെങ്കിലും ഇവര്‍ക്ക് നേരെ പ്രതിഷേധമുണ്ടാവുകയായിരുന്നു. ചിത്തിര ആട്ടത്തിരുനാള്‍ പൂജക്കായി തുറന്ന ശബരിമല നട ഇന്ന് ഉച്ചക്ക് ഒരു മണിക്ക് അടക്കും.

Latest