Connect with us

Gulf

സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ മുഖേന മറ്റൊരാളെ അധികാരപ്പെടുത്താം: സഊദി ജവാസാത്

Published

|

Last Updated

ദമ്മാം:സ്വദേശികള്‍ക്കു വിദേശികള്‍ക്കും ജവാസാതില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ മുഖേന മറ്റൊരു വ്യക്തിയെ അധികാരപ്പെടുത്താമെന്ന് സഊദി ജവാസാത് വ്യക്തമാക്കി. എന്നാല്‍ ഏല്‍പിക്കപ്പെടുന്ന വ്യക്തി സ്വദേശിയായിരിക്കണമെന്ന്് വ്യവസ്ഥയുണ്ടാവും.സേവനം ഏല്‍പിക്കുന്ന വ്യക്തിക്കും, സേവനം ഏറ്റെടുക്കുന്ന വ്യക്തിയും അബ്ഷിറില്‍ രജിസറ്റര്‍ ചെയ്തവരായിരിക്കണം.
തഫ് വീള് നല്‍കുന്ന (അധികാരപ്പെടുത്തുന്ന) വ്യക്തി സ്വദേശിയായിരിക്കണമെന്നും ജവാസാത് അറിയിച്ചു.

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതായി ജവാസാതിനെ അറിയിക്കല്‍, വിദേശികളുടെ തിരിച്ചറിയല്‍ രേഖയായ ഹവിയ്യത് മുഖീം പുതിയത് ലഭ്യമാക്കല്‍, പുതുക്കി നല്‍കല്‍,ഹവിയ്യത് മുഖീം നഷ്ടമായതായി വിവരം നല്‍കല്‍, ഇഖാമ പ്രിന്‍െ് ലഭ്യമാക്കല്‍, എക്‌സിറ്റ് റീഎന്റെറി റദ്ദു ചെയ്യല്‍, എക്‌സിറ്റ് റദ്ദു ചെയ്യല്‍, തൊഴിലാളി അപ്രതക്ഷ്യമായതായി അറിയിക്കല്‍, ആശ്രിതരെ ഇഖാമയില്‍ ചേര്‍ക്കല്‍, ഒഴിവാക്കല്‍, പ്രഫഷന്‍മാറ്റം നടത്തല്‍, സ്‌പോണ്‍സര്‍ ഷിപ്പ് മാറ്റം, സന്ദര്‍ശന വിസ നീട്ടല്‍, തുടങ്ങിയ 27 സേവനങ്ങള്‍ക്ക് വിദേശികള്‍ക്കു സഊദി പൗരനെ ഓണ്‍ലൈന്‍ മുഖേന ചുമതലപ്പെടുത്താമെന്ന്് ജാവസാത് വ്യക്തമാക്കി.

Latest