ശ്രീധരന്‍പിള്ളയുടെ പ്രസംഗം ഭരണഘടനാ വിരുദ്ധം; കേസെടുക്കണം: എ വിജയരാഘവന്‍

Posted on: November 5, 2018 7:11 pm | Last updated: November 6, 2018 at 9:59 am

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗം ഭരണാഘടനാ വിരുദ്ധമാണെന്നും ശ്രീധരന്‍പിള്ളക്കെതിരെ കേസെടുക്കുണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. തന്ത്രിയുമായി ഗുഢാലോചന നടത്തി ശബരിമലയില്‍ ചോരപ്പുഴയൊഴുക്കാനാണ് ശ്രീധരന്‍പിള്ള ഗൂഢപദ്ധതിയിട്ടതെന്നും അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നും വ്യക്തമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

സമാധനം തകര്‍ക്കാനും കലാപം സ്യഷ്ടിക്കാനുമുള്ള ഗൂഢാലോചനയാണ് ശ്രീധരന്‍പിള്ളയും ബിജെപിയും നടത്തിയത്. ബിജെപി നേത്യത്വവുമായി ബന്ധപ്പെട്ട ശേഷം തീരുമാനമെടുക്കാനുള്ള കാരണം തന്ത്രി വെളിപ്പെടുത്തണം. ബിജെപിയുടെ രാഷ്ട്രീയം സംരക്ഷിക്കലണോ തങ്ങളുടെ ദൗത്യമെന്നും തന്ത്രി കുടുംബം ജനങ്ങളോട് വിശദീകരിക്കണമെന്നും വിജയരാഘവന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു