മകളുടെ വിവാഹത്തോടൊപ്പം 11 യുവതികള്‍ക്ക് മംഗല്യസൗഭാഗ്യമൊരുക്കി അശ്‌റഫ് ഹാജി

Posted on: November 5, 2018 10:26 am | Last updated: November 5, 2018 at 11:05 am
അശ്‌റഫ് ഹാജിയുടെ മകളുടെ നികാഹിന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്നു

ചങ്ങരംകുളം: മകളുടെ വിവാഹത്തോടനുബന്ധിച്ച് 11 യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കി അശ്‌റഫ് ഹാജി മാതൃകയായി. കോക്കൂര്‍ സ്വദേശി മുക്കുന്നത്ത് അറക്കല്‍ വീട്ടില്‍ അശ്‌റഫ് ഹാജിയാണ് മകള്‍ ഫാത്വിമത്തു സുഹറയുടെ വിവാഹത്തോടനുബന്ധിച്ച് 11 യുവതികള്‍ക്ക് വിവാഹ സൗഭാഗ്യമൊരുക്കിയത്.
വധുവരന്മാര്‍ക്ക് പത്ത് പവന്‍ സ്വര്‍ണവും 25,000 രൂപയും വിവാഹ വസ്ത്രങ്ങളും അശ്‌റഫ് ഹാജിയാണ് നല്‍കിയത്. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ കാര്‍മികത്വം നിര്‍വഹിച്ചു. കല്ലുര്‍മ മണാളത്ത് ഉമറിന്റെ മകന്‍ നൗശാദാണ് ഫാത്വിമത്തുസുഹ്‌റയുടെ വരന്‍.
സയ്യിദ് അലി ബാഫഖി തങ്ങള്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, സയ്യിദ് സീതി കോയ തങ്ങള്‍ നീറ്റിക്കല്‍, സയ്യിദ് ഹസനുല്‍ ബുഖാരി വാരണാക്കര, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, സയ്യിദ് മശ്ഹൂര്‍ അല്‍ജിഫ്‌രി, സയ്യിദ് അബ്ദുസ്സലാം അല്‍ബുഖാരി വെട്ടിച്ചിറ, സയ്യിദ് ആറ്റക്കോയ തങ്ങള്‍ മൂന്നാക്കല്‍, സ്വാലിഹ് മുസ്‌ലിയാര്‍ കക്കിടിപ്പുറം നേതൃത്വം നല്‍കി, വിദേശ പ്രതിനിധികളായ മുഹമ്മദ് ബ്‌നു ജുമാറ, അലി ജുമാറ, ശാഹിദ് ലബനാന്‍, ഹജ്ജ് കമ്മിറ്റി അംഗം കെ എം ഖാസിം കോയ, മദ്‌റസാധ്യാപക ക്ഷേമ ബോഡ് അംഗം കെ സിദ്ദീഖ് മൗലവി അയിലക്കാട്, അശ്‌റഫ് കോക്കൂര്‍, സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍, വാരിയത്ത് മുഹമ്മദലി, യഹ്‌യ നഈമി, പി പി നൗഫല്‍ സഅദി സംബന്ധിച്ചു.