ശബരിമലയില്‍ ഭക്തരെ തടഞ്ഞാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകും; ഭവിഷ്യത്ത് നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടിവരും: എംടി രമേശ്

Posted on: November 4, 2018 12:41 pm | Last updated: November 4, 2018 at 7:09 pm

കോഴിക്കോട്: ചെക്ക് പോസ്റ്റുകള്‍ സജ്ജീകരിച്ച് ശബരിമല ഭക്തരെ തടയാന്‍ പോലീസ് ശ്രമിച്ചാല്‍ അത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് ബിജെപി നേതാവ് എംടി രമേശ്. ഭക്തരെ തടഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്ത് നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പനെ ബന്ധിയാക്കി സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അത് കേരളത്തില്‍ അപകടകരമായ സാഹചര്യമുണ്ടാക്കും. ഇക്കാര്യത്തില്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കുകയാണ്. സര്‍ക്കാര്‍ അജണ്ടയുടെ ഭാഗമാണ് സന്നിധാനത്തേക്കുള്ള മാധ്യമ വിലക്ക്. അവിടെ നടക്കുന്നത് പുറം ലോകം അറിയാനാണിതെന്നും രമേശ് ആരോപിച്ചു. ശബരിമലയില്‍ കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ അതിന് ഉത്തരവാദി സര്‍ക്കാറിയിരിക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.