കസ്റ്റഡിമരണം: ദുരൂഹത ആരോപിച്ച് മരിച്ചയാളുടെ പിതാവ് പരാതി നല്‍കി

Posted on: November 4, 2018 11:20 am | Last updated: November 4, 2018 at 11:20 am

കോഴിക്കോട്: കോഴിക്കോട് പോലീസ് കസ്റ്റഡില്‍ തമിഴ്‌നാട് സ്വദേശി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മരിച്ചയാളുടെ പിതാവ് രംഗത്ത്. കസ്റ്റഡിയില്‍ മരിച്ച സ്വാമിനാഥന്റെ പിതാവ് ചെല്ലപ്പനാണ് ഇത് സംബന്ധിച്ച് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായി പറഞ്ഞത്.

മകനായ സ്വാമിനാഥനെ പോലീസ് കസ്റ്റഡിയിലെടുക്കും മുമ്പ് ആരെങ്കിലും മര്‍ദിച്ചിരിക്കാമെന്ന് ചെല്ലപ്പന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇരുമ്പ് കടയിലെ മോഷണവുമായി ബന്ധപ്പെട്ടാണ് സ്വാമിനാഥനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് നെഞ്ച് വേദനയുണ്ടായതിനെത്തുടര്‍ന്ന് പോലീസ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബാഹ്യമായ പരുക്കുകളൊന്നും ഇല്ലെന്നും തലച്ചോറിലെ രക്തസ്രാവമാകാം മരണകാരണമെന്നും ആശുപത്രി അധിക്യതര്‍ പറഞ്ഞു.