ശുചിമുറിയില്‍ സാനിറ്ററി പാഡ് കണ്ടതിന് വിദ്യാര്‍ഥിനികളെ വിവസ്ത്രരാക്കി പരിശോധന; അധ്യാപകര്‍ക്കെതിരെ നടപടി

Posted on: November 4, 2018 10:06 am | Last updated: November 4, 2018 at 11:00 am
SHARE

ചണ്ഡിഗഢ്: സ്‌കൂളിലെ ശുചിമുറിയില്‍ സാനിറ്ററി പാഡ് കണ്ടെത്തിയതിനെത്തുടര്‍ന്നു പെണ്‍കുട്ടികളെ വിവസ്ത്രരാക്കി പരിശോധന നടത്തിയ അധ്യാപകര്‍ക്കെതിരെ നടപടി. ആരോപണ വിധേയരെ സ്ഥലം മാറ്റാനാണ് നിര്‍ദേശം.പഞ്ചാബിലെ ഫാസില്‍ക്ക ജില്ലയിലെ കുണ്ടല്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മൂന്നു ദിവസം മുമ്പാണ് . സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കൃഷന്‍ കുമാറിനോട് അന്വേഷണം തിങ്കളാഴ്ചക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു.

ദേഹപരിശോധനയെത്തുടര്‍ന്ന് ചില പെണ്‍കുട്ടികള്‍ കരയുന്നതും അധ്യാപകരോടു പരാതി പറയുന്നതും സംബന്ധിച്ച വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സാനിറ്ററി പാഡുകള്‍ കൃത്യമായി കളയുന്നത് എങ്ങനെയെന്നു കുട്ടികളെ ബാധവല്‍ക്കരിച്ചിരുന്നില്ല. . അന്വേഷണ റിപ്പോര്‍ട്ടിനുശേഷം നിയമമനുസരിച്ചുള്ള മറ്റു ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചാബ് സര്‍ക്കാരിന്റെ വക്താവ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here