കണ്ണൂര്‍ സ്‌പോട്‌സ് ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; 11 കുട്ടികള്‍ ചികിത്സ തേടി

Posted on: November 3, 2018 3:28 pm | Last updated: November 3, 2018 at 4:18 pm

കണ്ണൂര്‍: സ്‌പോട്‌സ് ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധയേറ്റ കുട്ടികള്‍ക്ക് ഛര്‍ദിയും തലകറക്കും. ഇതേത്തുടര്‍ന്ന് 11 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ഉത്തരവിട്ടു.

സ്‌കൂളിലെ അന്തരിച്ച മുന്‍ ഹെഡ്മാസ്റ്ററുടെ സ്മരണാര്‍ഥം കുട്ടികള്‍ക്ക് ബിരിയാണി നല്‍കിയിരുന്നു. ഇത് കഴിച്ച 11 കുട്ടികള്‍ക്കാണ് ശാരീരിക പ്രശ്‌നങ്ങളുണ്ടായത്. പ്രാക്ടിക്കല്‍ പരീക്ഷയുടെ ഭാഗമായി കഠിന പരിശീലനം കഴിഞ്ഞ ശേഷമാണ് കുട്ടികള്‍ ഭക്ഷണം കഴിച്ചത്. ഇതായിരിക്കം അസ്വസ്ഥതക്ക് കാരണമായതെന്നാണ് സൂചന.