വിൻഡീസിനെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം, പരമ്പര

Posted on: November 1, 2018 2:56 pm | Last updated: November 2, 2018 at 11:17 am

തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ  ഇന്ത്യൻ ബൗളർമാർ നിറഞ്ഞാടിയപ്പോൾ വിൻഡീസിനെ  തകർത്തെറിഞ്ഞ  ഇന്ത്യ  മിന്നുന്ന ജയം സ്വന്തമാക്കി. അഞ്ചാം ഏകദിനത്തിൽ  വിൻഡീസിനെ  9 റൺസിന് പരാജയപ്പെടുത്തി  ഇന്ത്യ  പരമ്പര നേടി.കേവലം 105 റൺസ് മാത്രം വിജയലക്ഷ്യംമുണ്ടായിരുന്ന ഇന്ത്യ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 211 പന്ത് ശേഷിക്കെയാണ് ജയം സ്വന്തമാക്കിയത്. ആറ് റണ്ണെടുത്ത ശിഖർ ധവാന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രോഹിത് ശർമ 56 പന്തിൽ നിന്ന് 63 ഉം ക്യാപ്റ്റൻ കോലി 29 പന്തിൽ നിന്ന് 33 ഉം റൺെസെടുത്ത് പുറത്താകാതെ നിന്നു.

ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വിന്‍ഡീസ് ബാറ്റ്‌സ്മാന്മാര്‍ വിയര്‍ത്തു. 17 ഓവറില്‍ 57 റണ്‍സെടുക്കുന്നതിനിടെ സന്ദര്‍ശകര്‍ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. കീറണ്‍ പവല്‍ (പൂജ്യം), ഷായ് ഹോപ്പ് (പൂജ്യം), മര്‍ലോണ് സാമുവല്‍സ് (24), ഹെറ്റ്‌മെയര്‍ (ഒമ്പത്), റോവ്‌മെന്‍ പവല്‍ (16) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

ആദ്യ ഓവറിന്റെ നാലാം പന്തില്‍ കീറണ്‍ പവലിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. വിക്കറ്റിന് പിന്നില്‍ ധോണിയെടുത്ത മനോഹരമായ ക്യാച്ചിലൂടെയാണ് പവല്‍ പുറത്തായത്. ഭുവനേശ്വര്‍ കുമാറിനെ കൂടാതെ രവീന്ദ്ര ജഡേജ രണ്ടും ബുംറ, ഖലീല്‍ അഹ്മദ്, എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.