എഴുത്തച്ഛന്‍ പുരസ്‌കാരം എം മുകുന്ദന്; നിലപാടുകള്‍ക്ക് ലഭിച്ച അംഗീകാരമെന്ന് പ്രതികരണം

Posted on: November 1, 2018 1:19 pm | Last updated: November 1, 2018 at 9:02 pm

തിരുവനന്തപുരം: 2018ലെ എഴുത്തച്ഛന്‍ പുരസ്‌കാരം എം മുകുന്ദന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്. ആധുനിക മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്തുകൊണ്ടാണ് മയ്യഴിയുടെ കഥാകാരനെ പുരസ്‌കാരം തേടിയെത്തിയത്.

പുരസ്‌കാരം അടുത്ത ദിവസം സമ്മാനിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞു. നിലപാടുകള്‍ക്ക് ലഭിച്ച അംഗീകാരമാണ് പുരസ്‌കാരമെന്ന് എം മുകുന്ദന്‍ പ്രതികരിച്ചു.