Connect with us

National

തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം; കര്‍ണാടകയില്‍ ബിജെപി സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നു

Published

|

Last Updated

ബെംഗളൂരു: തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേ കര്‍ണാടകത്തിലെ രാമനഗര നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി എല്‍ ചന്ദ്രശേഖര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ബിജെപി നേതാക്കള്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതിപ്പെട്ടാണ് ഇദ്ദേഹം നാമനിര്‍ദേശക പത്രിക പിന്‍വലിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേരത്തെ, രാമനഗരയില്‍ ജെഡിഎസിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട ചന്ദ്രശേഖറിനെ ബിജെപി സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയാണ് ഇവിട ജെഡിഎസ് സ്ഥാനാര്‍ഥി. നവംബര്‍ മൂന്നിനാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അനിതയുടെ വിജയത്തിാനയി ദള്‍ നേതാവ് ദേവഗൗഡയും എച്ച് ഡി കുമാരസ്വാമിയും മണ്ഡലത്തില്‍ തുടര്‍ച്ചയായ പ്രചാരണത്തിലാണ്.

കര്‍ണാടകത്തില്‍ ഷിമോഗ, ബെല്ലാരി, മാണ്ഡ്യ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ജമാഖണ്ഡി, രാമനഗര നിയമസഭാ സീറ്റുകൡലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Latest